Psalms 121

ആരോഹണഗീതം.

1ഞാൻ എന്റെ കണ്ണു പൎവ്വതങ്ങളിലേക്കു ഉയൎത്തുന്നു;
എനിക്കു സഹായം എവിടെനിന്നു വരും?
2എന്റെ സഹായം ആകാശത്തെയും ഭൂമിയെയും
ഉണ്ടാക്കിയ യഹോവയിങ്കൽനിന്നു വരുന്നു.
3നിന്റെ കാൽ വഴുതുവാൻ അവൻ സമ്മതിക്കയില്ല;
നിന്നെ കാക്കുന്നവൻ മയങ്ങുകയുമില്ല.
4യിസ്രായേലിന്റെ പരിപാലകൻ
മയങ്ങുകയില്ല, ഉറങ്ങുകയുമില്ല.
5യഹോവ നിന്റെ പരിപാലകൻ;
യഹോവ നിന്റെ വലത്തുഭാഗത്തു നിനക്കു തണൽ.
6പകൽ സൂൎയ്യനെങ്കിലും
രാത്രി ചന്ദ്രനെങ്കിലും നിന്നെ ബാധിക്കയില്ല.
7യഹോവ ഒരു ദോഷവും തട്ടാതവണ്ണം നിന്നെ പരിപാലിക്കും.
അവൻ നിന്റെ പ്രാണനെ പരിപാലിക്കും.
8യഹോവ നിന്റെ ഗമനത്തെയും ആഗമനത്തെയും
ഇന്നുമുതൽ എന്നേക്കും പരിപാലിക്കും.
Copyright information for Mal1910